പെരുമ്പാവൂർ: എസ്.എൻ.ഡി.പി.യോഗം 3679 -ാം നമ്പർ വളയൻചിറങ്ങര ശാഖയുടെ വാർഷിക പൊതുയോഗവും സിൽവർ ജൂബിലി മന്ദിരോദ്ഘാടനവും 26-ന് രാവിലെ 11-ന് കുന്നത്തു നാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ കെ.കെ. കർണൻ നിർവഹിക്കും. ശാഖാപ്രസിഡന്റും കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി അംഗവുമായ കെ.കെ.അനിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണവും ദീപ പ്രോജ്വലനവും നിർവഹിക്കും. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.