പറവൂർ: കാലവർഷക്കെടുതികളെ പ്രതിരോധിക്കുവാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തണമെന്ന് പറവൂർ താലൂക്ക് റസിഡൻസ് അസോസിയേഷൻ അപെക്സ് കൗൺസിൽ ആവശ്യപ്പെട്ടു. കേരളത്തിൽ 105 ശതമാനം അധിക മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സൗത്ത് ഏഷ്യൻ രാജ്യങ്ങളുടെ ഔദ്യോഗിക ഏജൻസികളും പ്രവചിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും രൂക്ഷമായ വെളളക്കെട്ടിന് വലിയ സാധ്യതയുണ്ട്. അപകടകരമായി നിൽക്കുന്ന മരങ്ങൾ, മതിലുകൾ, കെട്ടിടങ്ങൾ എന്നിവക്ക് ആവശ്യമായ മുൻകൂർ സുരക്ഷ നടപടികൾ സ്വീകരിക്കണമെന്നും അപെക്സ് കൗൺസിൽ ആവശ്യപ്പെട്ടു.
മഴക്കാലത്ത് ജനങ്ങൾക്കുണ്ടാകുന്ന ദുരിതം കുറക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം
എസ്. രാജൻ
പട്രാക്ക് പ്രസിഡന്റ്
ദേശീയപാത 66 നിർമാണം നടക്കുന്നതിനാൽ പലയിടത്തും ഇടറോഡുകൾ ഉൾപ്പടെ അടച്ച സ്ഥിതിയിൽ തോടുകളിലും പുഴകളിലും അടിഞ്ഞു കൂടിയിട്ടുള്ള എക്കലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്നതിന് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യാതൊന്നും ചെയ്തിട്ടില്ല