fest-
മൂത്തകുന്നം മുസിരിസ് ഫെസ്റ്റ് സമാപനസമ്മേളനം ഗായകൻ ഒ.യു. ബഷീർ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മൂത്തകുന്നം മുസിരിസ് ഫെസ്റ്റ് സമാപനസമ്മേളനം ഗായകൻ ഒ.യു. ബഷീർ ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, നടൻ വിനോദ് കെടാമംഗലം, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സിംന സന്തോഷ്, എച്ച്.എം.ഡി.പി സഭ സെക്രട്ടറി ഡി. സുനിൽകുമാർ, കെ.എസ്. സനീഷ്, പി.ഡി. രാജീവ് എന്നിവർ സംസാരിച്ചു. അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറി.