തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശ്വാശ്വതപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് ടി.വി. ഗോപിദാസ് അദ്ധ്യക്ഷനായി. സൗത്ത് മണ്ഡലം പ്രസിഡന്റ് കമൽ ഗിപ്ര, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എം. പി. ഷൈമോൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജു പൊങ്ങലായി, ജയൻ കുന്നേൽ, ഇ.എസ്. ജയകുമാർ, കെ.എൻ. സുരേന്ദ്രൻ, അഖിൽരാജ്, നിമിൽരാജ് എന്നിവർ സംസാരിച്ചു.
തൃപ്പൂണിത്തുറ, പിറവം എം.എൽ.എമാരുടെയും ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതികളുടേയും നേതൃത്വത്തിലെടുത്ത മുൻതീരുമാനം നടപ്പാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. കാഞ്ഞിരമറ്റം വാട്ടർടാങ്കിൽ ഫ്ലോമീറ്റർ ഘടിപ്പിക്കുമെന്ന് വാട്ടർ അതോറിറ്റി ചീഫ് എൻജിനിയർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്നും ഇതിന് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും കൂട്ടുനിൽക്കുകയാണെന്നും ആരോപിച്ചു.