ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ ഓണേഴ്‌സ് ബിരുദ പാഠ്യപദ്ധതിയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. സിനി കുര്യൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ അദ്ധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ എ.ആർ. ശ്രീലക്ഷ്മി ക്ലാസ് നയിച്ചു. മുഹമ്മദ് പി. ഹാഷിം കരിയർ ഗൈഡൻസ് ക്ലാസെടുത്തു.