പറവൂർ: സംസ്ഥാന സൗത്ത് സോൺ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും പെൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ടയും ജേതാക്കളായി. കോട്ടയം, എറണാകുളം ജില്ലകൾക്കാണ് രണ്ടാംസ്ഥാനം. തിരുവനന്തരപും മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ പതിനാല് ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത്അംഗം എ.എസ്. അനിൽകുമാർ, മുൻ അന്തർദേശീയ വോളിബാൾകാരം വി.എ. മൊയ്തീൻ നൈന എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. കെ.പി. തോമസ്, ആൻഡ്രൂസ് കടുത്തൂസ്, എൻ.ഡി. പ്രവീൺകുമാർ, ടി.ആർ. ബിന്നി എന്നിവർ സംസാരിച്ചു. വിശിഷ്ട വ്യക്തികളെ അനുമോദിച്ചു. ജില്ലാ വോളിബാൾ അസോസിയേഷനും സമന്വയ പുത്തൻവേലിക്കരയും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.