f
ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന നേത്ര പരിശോധനക്യാമ്പ് പൂത്തോട്ട ശാഖായോഗം പ്രസിഡൻ്റ് എ.ഡി. ഉണ്ണിക്കൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ചൈതന്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ശാഖായോഗം പ്രസിഡന്റ് എ.ഡി. ഉണ്ണിക്കൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിൽ പ്രസിഡന്റ് എൻ.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ഇ.എൻ. മണിയപ്പൻ, പൊന്നുരുന്നി ഉമേശ്വരൻ, അരുൺകാന്ത്, അനില, ബി. ബാബു, എൻ.പി. മദനൻ എന്നിവർ സംസാരിച്ചു.