sreedharan-charamam-

പറവൂർ: അച്ഛൻ തൂങ്ങി മരിച്ചതറിഞ്ഞ മകൻ തൊഴിൽസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. മൂത്തകുന്നം തറയിൽകവല മുള്ളംപറമ്പിൽ എം.യു. ശ്രീധരനെ (ചിന്നൻ, 72) ഇന്നലെ രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് കുഴഞ്ഞുവീണ മകൻ പ്രതീഷിനെ (43) ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും മത്സ്യത്തൊഴിലാളികളാണ്. ലളിതയാണ് ശ്രീധരന്റെ ഭാര്യ. മറ്റു മക്കൾ: അഭിലാഷ് (ഗൾഫ്), ജിജീഷ് (സിവിൽ പൊലീസ് ഓഫീസർ, മതിലകം). സുമിത്രയാണ് പ്രതീഷിന്റെ ഭാര്യ: മകൻ: ഹരികൃഷ്ണൻ (ഏഴാംക്ലാസ് വിദ്യാർത്ഥി). ഇരുവരുടെയും സംസ്കാരം ഇന്നു രാവിലെ 10ന് ചെറായി ശ്മശാനത്തിൽ.