കൊച്ചി: കേരള സിവിൽ സൊസൈറ്റി (പഞ്ചായത്ത് രാജ് മൂവ്മെന്റ് )വാട്സ് ആപ്പ് പ്ലാറ്റ് ഫോം സംഘടി പ്പിച്ച ദ്വിദിന പഞ്ചായത്ത് രാജ് പഠന ക്യാമ്പ് സമാപിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 50 പേർ പങ്കെടുത്തു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അതോറിട്ടീസിന്റെ (കില) കൺസൾട്ടന്റ് പി.വി. രാമകൃഷ്ണൻ, പാനൽ ഫാക്കൽറ്റി അംഗം പി.വൈ. അനിൽ, പ്രൊഫ. എം.പി. മത്തായി എന്നിവർ വിവിദ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ചു ഉണ്ടായ പ്ലാനിംഗ് സെഷനിൽ ജൂൺ-ജൂലൈ മാസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ തല പഠന ക്യാമ്പുകളും കഴിയുന്നത്ര താലൂക്കുകളിൽ ഏക ദിന പഠന പരിപാടികളും സംഘടിപ്പിക്കാനും ആഗസ്റ്റ് മാസത്തിൽ ഒരു സംസ്ഥാന തല പ്രചാരണ ജാഥയും നടത്താൻ തീരുമാനിച്ചു.