നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം വടക്കേ അടുവാശേരി ശാഖ കുടുംബ സംഗമം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.സി. സന്തോഷ് അദ്ധ്യക്ഷനായി. മാല്യങ്കര എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത മുഖ്യപ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യുണിയൻ കൗൺസിലർ വി.എ. ചന്ദ്രൻ, ശാഖ സെക്രട്ടറി കെ.കെ. സുനിൽകുമാർ, മുരുകദാസ്, വിശാഖ് സുരേഷ്, രാജി മനോജ്, പ്രീതി ഷൈൻ, അഞ്ജലി സേതു, യദു കൃഷ്ണൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.