കൊച്ചി: അമൃത ആശുപത്രിയുടെയും കേരള അസോസിയേഷൻ ഒഫ് ന്യൂറോളജിസ്റ്റിന്റെയും (കെ.എ.എൻ) നേതൃത്വത്തിൽ സംഘടിപ്പിച്ച 15-ാമത് ദേശീയതല ഇന്ത്യൻ നാഷണൽ ബ്രെയിൻ ബീ ചാമ്പ്യൻഷിപ്പിൽ ശ്രേഷ്ഠ പോട്ടാബാതിനിക്ക് ഒന്നാം സ്ഥാനം. മുംബൈ കിഷൻചന്ദ് ചെല്ലാറാം കോളേജിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ബംഗളൂരു നാഷണൽ പബ്‌ളിക് സ്‌കൂളിലെ ആർത്രേയ വെങ്കടാചലം രണ്ടാം സ്ഥാനവും കൊൽക്കത്തയിലെ ഡൽഹി പബ്‌ളിക് സ്‌കൂൾ വിദ്യാർത്ഥി സുൺഹ്രീത് പ്യാരിയ മൂന്നാം സ്ഥാനവും നേടി.

സമ്മാനദാനച്ചടങ്ങിൽ ഭാരതീയ വിദ്യാഭവൻ ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ്, കേരള അസോസിയേഷൻ ഒഫ് ന്യൂറോളജിസ്റ്റ്‌സ് പ്രസിഡന്റ് ഡോ. എം. പ്രദീപ്, നിയുക്ത പ്രസിഡന്റ് ഡോ. സൽ ഗഫൂർ, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയൻ, ഡോ. വി.ടി. ഹരിദാസ്, ഡോ. പി. ശ്രീകുമാർ, രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.