കൊച്ചി: എം. എൻ. ചന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ മുൻ നിര പ്രവർത്തകനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേദ്ധ്യ നേതാവും പറവൂരിലെ സാമൂഹ്യ സാംസ്‌കാരിക നേതാവുമായിരുന്ന എം.എൻ. ചന്ദ്രന്റെ 11-ാം ചരമ വാർഷികം ഇന്ന് രാവിലെ 10ന് നടക്കും. കരിമാലൂരിലെ തറവാട്ട് വീട്ടിൽ നടക്കുന്ന ചടങ്ങ് അജയ് തറയിൽ ഉദ്ഘാടനം ചെയ്യും.
ഫൗണ്ടേഷൻ പ്രസിഡന്റ് എം.എ. പ്രദീപ് അദ്ധ്യക്ഷത വഹിക്കും. കൊടുവഴങ്ങ ബാലകൃഷ്ണൻ, പോൾസൺ ഗോപുരത്തിങ്കൽ, സാബു കണ്ണംകുളം, സി.കെ. മണി, കെ.ആർ. പൊന്നപ്പൻ, എൻ.വി. സത്യശീലൻ, എം.വി. ധനൻ, ടി.ഡി. അശോക് കുമാർ എന്നിവർ സംസാരിക്കും.