വൈപ്പിൻ: മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ മാലിന്യ നിർമ്മാർജന സംവിധാനത്തിന് പിന്തുണയുമായി ഇലക്ട്രിക് ഓട്ടോകളും ഹെവി ഡ്യൂട്ടി കാർട്ടുകളും നൽകുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. ഇന്ന് രാവിലെ10ന് അയ്യമ്പിള്ളി സഹകരണ നിലയത്തിലാണ് വിതരണം. കൊച്ചിൻ ഡി.പി വേൾഡിന്റെയും എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് നടപ്പാക്കുന്ന പദ്ധതിയുടെ പ്രയോജനം പള്ളിപ്പുറം, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്തുകൾക്ക് ലഭിക്കും. ചടങ്ങിൽ ഡി.പി വേൾഡ് സി.ഇ.ഒ പ്രവീൺ തോമസ് മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷയാകും.

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റ് ഫാ. ആന്റണി സിജൻ മനവേലിപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. നിബിൻ, രമണി അജയൻ, നീതു ബിനോദ്, മിനി രാജു, രസികല പ്രിയരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ ടി.എം. റജീന എന്നിവർ പങ്കെടുക്കും.