അങ്കമാലി: തുറവൂർ മൂപ്പൻ കവലക്ക് സമീപം വീടിന് മുൻവശത്തെ നൂറടിയോളo നീളമുള്ള മതിൽ കാന നിർമ്മാണത്തിന് മണ്ണെടുത്തതിനെ തുടർന്ന് മറിഞ്ഞു. ആളപായമില്ല. പുളിക്കൽ ജോസിന്റെ വീടിന് മുൻവശത്തെ പത്തടിയോളം ഉയരമുള്ള മതിലാണ് മറിഞ്ഞത്. ഞായറാഴ്ച നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതിരുന്നത് കൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്. മഴക്ക് മുമ്പെ മതിൽ പണി പൂർത്തിയാക്കാൻ കഴിയാതെ പോയതും റോഡിനരുകിൽ കാനനിർമ്മാണത്തിനായി എല്ലായിടത്തും ഒരേ സമയം മണ്ണു നീക്കം ചെയ്തതുമാണ് അപകട കാരണമായി ചൂണ്ടിക്കാട്ടുന്നത്. പൊതുമരാമത്ത് വകുപ്പ് മഴക്കാലത്തിന് മുമ്പേ കാനനിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള നടപടിയെടുക്കാതെ പോയതും മതിൽ ഇടിയാനുള്ള കാരണമായി. പൊട്ടിയ ശുദ്ധ ജലവിതരണ പൈപ്പിന്റെ റിപ്പയറിംഗ് വൈകിയതാണ് മഴക്ക് മുൻപായി കാനനിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ പോയത്.