വൈപ്പിൻ: സാഹിത്യ പ്രവർത്തക സ്വാശ്രയ സംഘം പതിനാറാമത് വാർഷിക പൊതു സമ്മേളനവും പതിനഞ്ചാമത് സാഹിത്യശ്രീ പുരസ്‌കാര സമർപ്പണവും പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സാഹിത്യ നിരുപകൻ വി.യു. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് പനക്കൽ അധ്യക്ഷനായി. സിപ്പി പള്ളിപ്പുറം പുരസ്‌കാര സമർപ്പണം നടത്തി. ഡോ. റോസ് മേരി ജോർജ് , പ്രേമജ ഹരീന്ദ്രൻ, ശ്രീകല മേനോൻ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. കെ. ബാബു മുനമ്പം, എൻ. എസ്.ഡെയ്‌സി, ജോസ് ഗോതുരുത്ത്, അജിത് കുമാർ ഗോതുരുത്ത്, ബെസ്സി ലാലൻ, വിവേകാനന്ദൻ മുനമ്പം എന്നിവർ സംസാരിച്ചു.