പിറവം: ഓണക്കൂർ 1836-ാം നമ്പർ സർവോദയം എൻ.എസ്.എസ് കരയോഗം കുടുംബമേള മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ജി സജികുമാർ അധ്യക്ഷനായി. 85 വയസിന് മുകളിൽ പ്രായമുള്ളവരെയും ദീർഘകാലം കരയോഗം ഭാരവാഹിയായിരുന്ന പി.കെ രാധാകൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു. താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് ജയാ സോമൻ,
താലൂക്ക് യൂണിയൻ സെക്രട്ടറി എം.സി ശ്രീകുമാർ, കരയോഗം സെക്രട്ടറി കെ.പി സത്യൻ നായർ, രാജശേഖരൻ തമ്പി, രതീഷ്‌കുമാർ ബി.നായർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.