y
തകർന്നു വീണ വീടിനു മുമ്പിൽ മുകുന്ദൻ

തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ കനത്തകാറ്റിലും മഴയിലും വീടി​ന്റെ മേൽക്കൂര തകർന്നുവീണു. തെക്കേനീലിയാത്ത് കടവിന് സമീപം മുകുന്ദന്റെ വീടാണ് തകർന്നത്. ഇന്നലെ വൈകി​ട്ട് മൂന്നോടെയാണ് സംഭവം. മുകുന്ദനും ഭാര്യയും രണ്ടുമക്കളുമാണ്വീട്ടിൽ താമസിക്കുന്നത്. ആർക്കും പരിക്കില്ല.

വീടിന്റെ മേൽക്കൂര തകർന്ന് ഭിത്തികൾ ഇടിഞ്ഞ് പലയിടത്തും വലിയ വിള്ളലുകളുണ്ട്. കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായ വീടിന് പകരം പുതിയവീട് നിർമ്മിക്കാൻ പഞ്ചായത്തിൽനിന്ന് ലൈഫ് പദ്ധതി പ്രകാരം 2021ൽ അനുമതി ലഭിച്ചിരുന്നു. എന്നാൽ തീരദേശ പരിപാലന നിയമപ്രകാരം പുതിയ വീട് നിർമ്മിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. അനുവാദം കിട്ടാത്തതിനാൽ ഇവർ 40 വർഷം പഴക്കമുള്ള വീട്ടിൽത്തന്നെയാണ് കഴിഞ്ഞിരുന്നത്.

പഞ്ചായത്ത് അംഗം പി. ഗഗാറിന്റെ നേതൃത്വത്തിൽ അയൽവാസികളുടെ സഹായത്തോടെ വീട്ടുപകരണങ്ങൾ മാറ്റി ബന്ധുവിന്റെ വീട്ടിൽ താമസം ഒരുക്കി. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി​.