kseb
കേരള ഇലക്ട്രസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ആലുവ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വിരമിച്ചവരെ കെ.എസ്.ഇ.ബിയിൽ നിയമിക്കാനുള്ള ബോർഡ് ഉത്തരവിനെതിരെയും വർക്കർ പ്രമോഷൻ, ക്ഷാമബത്ത എന്നീ ആനുകൂല്യങ്ങൾ അകാരണമായി തടഞ്ഞു വയ്ക്കുന്നതിനെതിരെയും കേരള ഇലക്ട്രി​സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ആലുവ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി തോമസ് കുരിശുവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ആന്റോ എഡ്വിൻ ബേബി, പിയഎ. ദിനേശ്, റെജി രാജ്, എസ്. സനീഷ് എന്നിവർ സംസാരിച്ചു.