കോലഞ്ചേരി: കോലഞ്ചേരി പ്രസ് ക്‌ളബ് ആൻഡ് മീഡിയയുടെ നവീകരിച്ച ഓഫീസ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രദീപ് എബ്രാഹം അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യ അതിഥിയായി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ മിഷൻ സെക്രട്ടറി ജോയ് പി. ജേക്കബ്, കേരള ജേർണലിസ്റ്റ് യൂണിയൻ ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, പ്രസ് ക്‌ളെബ് സെക്രട്ടറി എം.എം. പൗലോസ് എന്നിവർ സംസാരിച്ചു. പത്രപ്രവർത്തന രംഗത്ത് സിൽവർ ജൂബിലി പിന്നിടുന്ന സജി പുന്നയ്ക്കൽ, എം.വി. ശശിധരൻ, മുൻ പ്രസിഡന്റ് എം.ടി. ജോയി എന്നിവരെ ആദരിച്ചു. ജേർണലിസ്റ്റ് യൂണിയൻ ഐഡന്റിറ്റി കാർഡിന്റെ വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി ശശി പെരുമ്പടപ്പിൽ നിർവഹിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, പുത്തൻകുരിശ് എം.ജി.എം സ്കൂൾ മാനേജർ സജി കെ. ഏലിയാസ്, റെജി ഇല്ലിക്കപറമ്പിൽ, ബിജോയ് കെ. തോമസ്, ലാൽ ജോൺ, ഹനീഫ കുഴുപ്പിള്ളി തുടങ്ങി രാഷട്രീയ സംസ്ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.