cg-suresh
പട്ടേരിപ്പുറം ബംഗ്ലാവും പറമ്പ് റോഡ് റസിഡൻറ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം എഡ്രാക്ക് ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. സി.ജി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പട്ടേരിപ്പുറം ബംഗ്ലാവും പറമ്പ് റോഡ് റസിഡന്റ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം എഡ്രാക്ക് ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. സി.ജി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.പി. രാംദാസ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എ.എസ്. രവിചന്ദ്രൻ, സെക്രട്ടറി കെ.ആർ. അജിത്ത്, ട്രഷറർ പോൾസൺ കൂരേലി, തോമസ് പുൽപ്പാട്, സീന സജീവൻ, ബിനു സുധീഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ എ പ്ളസ് നേടിയവരെയും മുൻ സന്തോഷ് ട്രോഫി ഫുട്ബാൾ താരം പി. പൗലോസിനെയും ആദരിച്ചു.