musthafa

ആലുവ: മുസ്തഫ നാമധാരികളുടെ കേരള കൂട്ടായ്മ (കേരള മുസ്തഫ കൂട്ടായ്മ) ജില്ലാ കുടുംബ സംഗമവും അംഗത്വ വിതരണവും അഡ്വ. നാസർ എം. പൈങ്ങമഠം ഉദ്ഘാടനം ചെയ്തു. കെ.ബി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മുസ്തഫ മൂഴിക്കൽ, ജനറൽ സെക്രട്ടറി വി.എം. മുസ്തഫ മഞ്ചേരി, മുസ്തഫ തോപ്പിൽ, അഡ്വ. കാദർ കുഞ്ഞ്, മുസ്തഫ വല്ലം എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി കളക്ടർ മുസ്തഫ കമാൽ, പി.എം. മുസ്തഫ (എ.ടി.ആർ) എന്നിവരെ ആദരിച്ചു. നാലുവർഷത്തോളമായി കേരളത്തിൽ പ്രവർത്തിക്കുന്ന കേരളാ മുസ്തഫ കൂട്ടായ്മ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.