പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ ശിവപുരാണജ്ഞാനയജ്ഞം 26 മുതൽ ജൂൺ 2വരെ നടക്കും. ഡോ. പള്ളിക്കൽ മണികണ്ഠനാണ് യജ്ഞാചാര്യൻ. ഇതോടനുബന്ധിച്ച് വിഗ്രഹപ്രതിഷ്ഠ, മഹാഗണപതിഹോമം, പ്രഭാഷണം, മഹാസുദർശനഹോമം, മംഗളാരതി, വിദ്യാമന്ത്രാർച്ചന, പാർവതി പരിണയം, സ്വയംവരസദ്യ, ഭസ്മാഭിഷേകം എന്നിവ നടക്കും. തന്ത്രി സുധാകരൻ, മേൽശാന്തി മധു എന്നിവർ കാർമ്മികത്വം വഹിക്കും.