കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ യോഗവും പ്രവർത്തക സംഗമവും ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ ചേരും. താലൂക്ക് പ്രസിഡൻ്റ് കെ. രവിക്കുട്ടൻ അദ്ധ്യക്ഷനാകും. യോഗം മുൻ എം.എൽ.എ .ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിക്കും. കൗൺസിൽ അംഗങ്ങൾ, ലൈബ്രറികളിൽ നിന്ന് പ്രസിഡൻ്റ്, സെക്രട്ടറി, ലൈബ്രേറിയൻ എന്നിവർ പങ്കെടുക്കും. 2023-24 വർഷത്തെ താലൂക്കിലെ ഏറ്റവും മികച്ച ലൈബ്രറിയായി തിരഞ്ഞെടുത്ത യുവജന വായനശാല കുട്ടമശേരിക്ക് പുരസ്കാര സമർപ്പണം യോഗത്തിൽ നടക്കുമെന്ന് താലൂക്ക് സെക്രട്ടറി വി.കെ. ഷാജി അറിയിച്ചു.