തൃപ്പൂണിത്തുറ: പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജ്, കരിയർ ഡെവലപ്മെന്റ് സെന്റർ ആൻഡ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൃപ്പൂണിത്തുറ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എറണാകുളം എന്നിവ സംയുക്തമായി 25ന് രാവിലെ 9.30മുതൽ 3വരെ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫ്രഷേഴ്സ്/ എക്സ്പീരിയൻസായ എം.ബി.എ, ബി.ടെക്, ഐ.ടി.ഐ, ബി.എച്ച്.എം, പി.ജി, യു.ജി, പ്ലസ് ടു, പത്താംക്ലാസ് കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് വിവിധ തൊഴിലവസരങ്ങൾക്ക് വേദി ഒരുക്കുന്നു. ഫോൺ: 0484 2785859.