congress
നഗര വികസന പദ്ധതിയെ എതിർക്കുന്ന സി.പി.എം നിലപാടിനെതിരെ മൂവാറ്റുപുഴ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലേക്ക് കോൺഗ്രസ്‌ മൂവാറ്റുപുഴ, മഞ്ഞള്ളൂർ ബ്ലോക്ക് കമ്മിറ്റികൾ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ : വികസന പ്രവർത്തനങ്ങളെ സി.പി.എം തുടർന്നും എതിർത്താൽ അതിനെ നിയമപരമായി നേരിടുമെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. നഗര വികസന പദ്ധതിയെ എതിർക്കുന്ന സി.പി.എം നിലപാടിനെതിരെ മൂവാറ്റുപുഴ റബർ മാർക്കറ്റിംഗ് സൊസൈറ്റിയിലേക്ക് കോൺഗ്രസ്‌ മൂവാറ്റുപുഴ, മഞ്ഞള്ളൂർ ബ്ലോക്ക് കമ്മിറ്റികൾ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴയിലെ മറ്റു പല വികസന പദ്ധതികൾക്കും സി.പി.എമ്മിന്റെ അപ്രഖ്യാപിത വിലക്കുണ്ട്. അനാവശ്യമായ രാഷ്ട്രീയ ഇടപെടൽ മൂലം ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലെ 17 തഹസിൽദാർമാരെയാണ് ഇതിന്റെ ഭാഗമായി സ്ഥലം മാറ്റിയതെന്നും കുഴൽനാടൻ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് കടയ്ക്കോട്, കെ.എം സലിം, അഡ്വ. വർഗീസ് മാത്യു, സലിം ഹാജി, പി.പി എൽദോസ്, കെ.എം പരീത്, മുഹമ്മദ് പനക്കൻ, കെ.ജി രാധാകൃഷ്ണൻ, എൻ.കെ അനിൽ കുമാർ, കെ.എ അബ്ദുൾ സലാം, ഷാൻ പ്ലാക്കുടി, മാത്യൂസ് വർക്കി എന്നിവർ സംസാരിച്ചു.