തൃപ്പൂണിത്തുറ: കാട്ടിക്കുന്ന് എസ്.എൻ.ഡി.പി വനിതാസംഘം ദ്വിദിന ഉല്ലാസ പഠനക്യാമ്പ് 'വേനൽത്തുമ്പികൾ' സംഘടിപ്പിച്ചു. വൈക്കം യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഷീജ സാബു ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് വി.പി. പവിത്രൻ അദ്ധ്യക്ഷനായി. വനിതാസംഘം പ്രസിഡന്റ് ബിനു ഷാജി, സെക്രട്ടറി രമാവിജയൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.വി. ദേവരാജൻ, സെക്രട്ടറി കെ.കെ. ബിജു, കെ.ടി. സുനിൽ, അജയ്ദേവ്, ലൈജു പനച്ചിക്കൽ, കെ.എം. ഫൽഗുനൻ, കെ.ടി. അനിൽകുമാർ, സുബ്രഹ്മണ്യൻ, വിനീഷ്, പി.കെ. തിലോത്തമ എന്നിവർ സംസാരിച്ചു. വിവിധ കലാമത്സരങ്ങളും അരങ്ങേറി. സുരേഷ് പരമേശ്വരൻ ക്ളാസെടുത്തു..