പെരുമ്പാവൂർ: പുല്ലു വഴി ജയകേരളം ഹയർ സെക്കൻ്ററി സ്കൂൾ അലുമ്നി ആൻഡ് റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം 26ന് രാവിലെ 9ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി പി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് ആർ.എം. രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ,പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി.അജയകുമാർ വൈസ് പ്രസിഡൻ്റ് ദീപ ജോയി, പഞ്ചായത്ത് മെമ്പർ മിനി നാരായണൻ കുട്ടി,സ്കൂൾ മാനേജർ എം.ജി. രാധാകൃഷ്ണൻ, മുൻ ഹെഡ്മാസ്റ്റർ പി.ഐ. ശിവരാജൻ, ഡോ വിജയൻ നങ്ങേലിൽ എന്നിവർ സംസാരിക്കും.