global

കൊച്ചി: ടൈ കേരള ടൈ യംഗ് എൻട്രപ്രണേഴ്‌സ് ഗ്ലോബൽ സംഘടിപ്പിച്ച സ്റ്റുഡന്റ് ബിസിനസ് പ്ലാൻ പിച്ചിംഗ് മത്സരത്തിൽ ഗ്ലോബൽ പബ്ലിക് സ്‌കൂൾ ജേതാക്കളായി. ഹന്നാ വർഗീസ്, ആൻഡ്രിയ അജോഷ്, ഹനാൻ നിവിൽ അലി, പുണ്യ ശ്രീജി എന്നിവരാണ് ടീമംഗങ്ങൾ. ഭവൻസ് മുൻഷി വിദ്യാശ്രമം രണ്ടും ഏരൂർ ഭവൻസ് വിദ്യാമന്ദിർ മൂന്നും സ്ഥാനങ്ങൾ നേടി. മേക്കർ വില്ലേജ് സി.ഇ.ഒ വെങ്കട്ട് രാഘവേന്ദർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥകളിൽ സംരംഭകത്വവും നേതൃനൈപുണ്യവും വളർത്താൻ സംഘടിപ്പിച്ച മത്സരത്തിൽ 5,000 വിദ്യാർത്ഥികൾ പങ്കെടുത്തതായി ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് പറഞ്ഞു.