തൃപ്പൂണിത്തുറ: എരൂർ ശ്രീനഗർ റസിഡന്റ്സ് അസോസിയേഷന്റെ 15-ാമത് വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് ടി.ശശിധരൻനായർ അദ്ധ്യക്ഷനായി. 80 വയസ് പൂർത്തിയായ 26 അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി കെ. അനിൽകുമാർ, ജോ. സെക്രട്ടറി ജി.കെ. നായർ, ഗീത, സുധാദേവി, വി.കെ. രാജീവൻ, പി.ഡി. ശ്രീകുമാർ, എസ്. സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി. ശശിധരൻ നായർ (പ്രസിഡന്റ്), വി.കെ.രാജീവൻ (വൈസ് പ്രസിഡന്റ്), അനിൽകുമാർ (സെക്രട്ടറി), ജി.കെ. നായർ (ജോ. സെക്രട്ടറി), എസ്.സുരേഷ് (ട്രഷറർ) എന്നിവരെയും 18 അംഗ എക്സി. കമ്മിറ്റിയെയും രണ്ട് ഓഡിറ്റർമാരെയും തിരഞ്ഞെടുത്തു.