bhaskaran
പെരുമ്പാവൂരിലെ ജനകീയ ഡോക്ടറും മുൻ മുനിസിപ്പൽ ചെയർമാനും പെരുമ്പാവൂർ റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ മുൻ പ്രസിഡൻ്റുമായിരുന്ന ഡോ. കെ. എ. ഭാസ്കരന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പെരുമ്പാവൂർ റേഞ്ച് ചെത്തു / കള്ള് ഷാപ്പ് തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ പി.ആർ. ശിവൻ സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പെരുമ്പാവൂരിലെ ജനകീയ ഡോക്ടറും മുൻ മുനിസിപ്പൽ ചെയർമാനും പെരുമ്പാവൂർ റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ മുൻ പ്രസിഡൻ്റുമായിരുന്ന ഡോ.കെ.എ. ഭാസ്കരന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പെരുമ്പാവൂർ റേഞ്ച് ചെത്തു / കള്ള് ഷാപ്പ് തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ പി.ആർ. ശിവൻ സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സി. ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം അഡ്വഎൻ. സി. മോഹനൻ ഡോ. കെ എ. ഭാസ്കരൻ അനുസ്മ രണം നടത്തി. ഡോ. കെ.എ. ഭാസ്കരൻ സ്മാരക സ്കോളർഷിപ്പ് വിതരണം സി.പി.എംഏരിയാ സെക്രട്ടറിസി.എം. അബ്ദുൾ കെരീം, എം. എൻ.മോഹനൻ എന്നിവരും പഠനോപകരണ വിതരണം മുൻജില്ലാ ബാങ്ക് പ്രസിഡൻ്റ് വി.പി. ശശീന്ദ്രനും നിർവഹിച്ചു. ഒ.ഡി.അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ. സാജു പോൾ എക്സ് എം.എൽ.എ.,എൻ. എൻ. കുഞ്ഞ് , പി. എസ്. സുബ്രമണ്യൻ, സുജു ജോണി, കെ. ഡി. ഷാജി, കെ.പി.അശോകൻ, എസ്. മോഹനൻ, പി. പി. മോഹൻദാസ് എന്നിവർ സംസാരിച്ചു.