കൊച്ചി: ഇൻസ്റ്റിസ്റ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ ബിരുദദാനചടങ്ങിൽ ജസ്റ്റിസ് എസ്. സിരിജഗൻ മുഖ്യാതിഥിയായി.
ഐ.സി.എസ്.ഐ പ്രസിഡന്റ് ബി. നരസിംഹൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ധനഞ്ജയ് ശുക്ല, സെക്രട്ടറി ആശിഷ് മോഹൻ, സെൻട്രൽ കൗൺസിൽ അംഗങ്ങളായ ദ്വാരകാനാഥ്, വെങ്കിട്ടരമണ, മോഹൻകുമാർ, എസ്.ഐ.ആർ.സി ചെയർമാൻ പ്രദീപ് കുൽക്കർണി എന്നിവർ സംസാരിച്ചു.