പെരുമ്പാവൂർ:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനം പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു .അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് വൈസ് പ്രസിഡൻറ് പി. കെ. മുഹമ്മദ് കുഞ്ഞിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം.സക്കീർ ഹുസൈൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ , മുൻസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് വൈസ് ചെയർപേഴ്സൺ -സാലിദാസിയാദ് ,ഡേവിഡ് തോപ്പിലാൻ, വി പി നൗഷാദ് എന്നിവർ സംസാരിച്ചു.