കൊച്ചി: ശ്രീനാരായണ സേവാസംഘത്തിന്റെ നേതൃത്വത്തിൽ 25ന് രാവിലെ 10ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മേളനം സർഗസംഗമം 2024 എറണാകുളം സഹോദര സൗധത്തിൽ നടക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കരിയർ ഗൈഡൻസ് ക്ലാസിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള വിദ്യാഭ്യാസ ധനസഹായം വിതരണം പ്രൊഫ. എം.കെ. സാനു നിർവഹിക്കും. പ്രതിഭകളെ ആദരിക്കും. എൻ.എം. പിയേഴ്‌സൺ ക്ലാസെടുക്കും. സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.പി. രാജൻ, ട്രഷറർ എൻ. സുഗതൻ എന്നിവർ സംസാരിക്കും.