കൊച്ചി: പൊതുമേഖലാ ബാങ്കുകളിൽ മൊത്തം ബിസിനസ്, നിക്ഷേപ സമാഹരണത്തിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് രേഖപ്പെടുത്തി.
പൊതുമേഖല ബാങ്കുകൾ പ്രസിദ്ധീകരിച്ച സാമ്പത്തിക കണക്കുകൾ പ്രകാരം പൂനെ ആസ്ഥാനമായ ബാങ്ക് മൊത്തം ബിസിനസിൽ 15.94 ശതമാനം വർദ്ധന രേഖപ്പെടുത്തി. നിക്ഷേപ സമാഹരണത്തിന്റെ വളർച്ചയുടെ അടിസ്ഥാനത്തിൽ 2024 സാമ്പത്തിക വർഷത്തിൽ 15.66 ശതമാനവുമായി ബാങ്ക് ഒന്നാംസ്ഥാനം നിലനിറുത്തി. കാസ നിക്ഷേപങ്ങളിൽ ബാങ്ക് 52.73 ശതമാനവുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂലധന പര്യാപ്തത അനുപാതത്തിൽ, 17.38 ശതമാനവുമായി പൊതുമേഖലാ ബാങ്കുകളിൽ മുന്നിലാണ്.