t
തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാജീവ്ഗാന്ധി രക്തസാക്ഷിത്വദിനാചരണം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാജീവ്ഗാന്ധി രക്തസാക്ഷിത്വദിനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.സി. പോൾ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു പി. നായർ, ആർ.കെ. സുരേഷ്ബാബു, നേതാക്കളായ സി. വിനോദ്, പ്രവീൺ പറയന്താഴത്ത്, ഡി. അർജുനൻ, പി.കെ. ജയകുമാർ എന്നിവർ പ്രസംഗിച്ചു.

*ഉദയംപേരൂർ സൗത്ത് മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പ്രസിഡന്റ്‌ കമൽ ഗിപ്ര അദ്ധ്യക്ഷനായി. ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ എം.പി. ഷൈമോൻ, ജയൻ കുന്നേൽ, മെമ്പർ ആനി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.