കൊച്ചി: കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ലിനി പുതുശേരി അനുസ്മരണം സംഘടിപ്പിച്ചു. ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് ആർ.എം.ഒ ഡോ. എസ്. സൂര്യ ഉദ്ഘാടനം ചെയ്തു. ജില്ലാ നഴ്‌സിംഗ് ഓഫീസർ പി.കെ. രാജമ്മ മുഖ്യാതിഥി ആയിരുന്നു. കെ.ജി.എൻ.എ നേതാക്കളായ ഉണ്ണി ജോസ്, സ്മിത ബക്കർ, അജിത ടി.ആർ, ബിന്ദു കെ.എസ്, എം. അഭിലാഷ്, ടി.ഡി. ബീന, ബേസിൽ പി. എൽദോസ് എന്നിവർ സംസാരിച്ചു.
രണ്ട് നഴ്‌സുമാർക്ക് കെ.ജി.എൻ.എ ലിനി പുതുശേരി ട്രസ്റ്റിന്റെ ഭാഗമായി ധനസഹായവും കൈമാറി.