കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ വാർഷിക പൊതുയോഗവും അടുത്ത രണ്ട് വർഷത്തേക്കുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പും ഇന്ന് നടക്കും. വൈകിട്ട് ആറിന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ മുഖ്യാതിഥിയാകും. സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളും നടക്കും. മുൻ ഭാരവാഹികളെയും, വ്യാപാരരംഗത്ത് 50 വർഷം പൂർത്തിയാക്കിയ വ്യാപാരികളെയും ഒരേ വ്യാപാരസ്ഥാപനത്തിൽ 50 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെയും ആദരിക്കും. ഗോൾഡൻ ജൂബിലി സുവനീർ ടിസ്കോൺ കേരള സെയിൽസ് മാനേജർ അവിനീഷ് അറോറ പ്രകാശിപ്പിക്കും.