ആലുവ: എം.ജി സർവകലാശാല ബിരുദ പരീക്ഷയിൽ 20 റാങ്കുകൾ നേടി എടത്തല അൽ അമീൻ കോളേജ് നാടിന്റെ അഭിമാനമായി. ബി.എസ് സി കെമിസ്ട്രി (പെട്രോ കെമിക്കൽസ്) മോഡൽ മൂന്ന് പരീക്ഷയിൽ ഒന്നു മുതൽ ഏഴ് വരെയുള്ള റാങ്കുകൾ അൽ അമീൻ കോളേജ് സ്വന്തമാക്കി.
നേഹ ജോയ് ഒന്നാം റാങ്ക് നേടി. മിൻസാ എം. നസീർ (രണ്ട്), സി.എൻ. അഫ്‌നാ മോൾ (മൂന്ന്), സി.എ. ഫാത്തിമത്തുൾ ഫൈസ (നാല്), അബീഷ അൻസാർ (അഞ്ച്), ഷഹന അഷറഫ് (ആറ്), ഫാത്തിമാ ഷബാന (ഏഴ്) റാങ്കുകളും കരസ്ഥമാക്കി. ബി.എ ഇക്കണോമിക്‌സ് മോഡൽ രണ്ട് പരീക്ഷയിൽ കെ.എ. മുബീനമോൾ ഒന്നാം റാങ്ക് നേടി. കെ.എസ്. ഫാസീല (രണ്ട്), ഹസനത്ത് അലിയാർ (മൂന്ന്), എൻ.എ. മുഹമ്മദ് അസ്ലം (നാല്), പി.എ. ഫാത്തിമ നസ്‌റിൻ (ഏഴ്), പി.എസ്. ഫാത്തിമത്ത് സുമയ്യ (എട്ട്), അൻസില മെഹർ (ഒമ്പത്), ടി.എം. റൈഹാന പർവിൻ (പത്ത്) റാങ്കുകളും കരസ്ഥമാക്കി.
ബി.എസ്.സി ഫിസിക്‌സ് മോഡൽ രണ്ട് പരീക്ഷയിൽ കെ.എ. സുഹന അലി മൂന്നാം റാങ്കും, കെ.എസ്. സഫ്‌ന ഒൻപതാം റാങ്കും നേടി. ബാച്ചിലർ ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റിൽ മുഹമ്മദ് ഷാഫി അഞ്ചാം റാങ്കും എൻ.പി. അർദ്ധന ആറാം റാങ്കും കരസ്ഥമാക്കി. ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് മോഡൽ മൂന്ന് പേപ്പറിൽ കെ.എൻ. നിജിയമോൾ ഏഴാം റാങ്ക് കരസ്ഥമാക്കി.