ഫോർട്ടുകൊച്ചി: ഡ്രീംക്രാഫ്റ്റേഴ്സിന്റെ നേതൃത്വത്തിൽ യുവ സംരംഭകർ ഒരുക്കുന്ന ഹോർത്തൂസ് മലബാറിക്കസ് അക്വാപെറ്റ് ഷോ ഇന്ന് വൈകിട്ട് നാലിന് ഫോർട്ട്കൊച്ചി വെളി മൈതാനിയിൽ ആരംഭിക്കും. വ്യത്യസ്ത ഇനത്തിൽപ്പെട്ട നൂറിലധികം വളർത്തുമൃഗങ്ങൾ, അലങ്കാരമത്സ്യങ്ങൾ, പക്ഷികൾ എന്നിവയും ഷോയ്ക്ക് മാറ്റുകൂട്ടും. അംഗ പരിമിതനായ മച്ചുവിന്റെ ചിത്രപ്രദർശനവുമുണ്ട്. സേ നോടു ഡ്രഗ്സ് സേ യെസ് ടു പെറ്റ്സ് എന്ന ആശയമാണ് ഷോയുടേത്. പ്രവേശനഫീസുണ്ട്. ജൂൺ രണ്ടിന് സമാപിക്കും. രാവിലെ പതിനൊന്ന് മുതൽ രാത്രി ഒമ്പതരവരെയാണ് സമയം.