പറവൂർ: പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കരുമാല്ലൂർ പുറപ്പിള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ പഞ്ചസാരകൊണ്ട് തുലാഭാരം നടത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പ്രവർത്തകർ വഴിപാടായി സമർപ്പിച്ച തുലാഭാരമാണ് ക്ഷേത്രത്തിലെത്തി നടത്തിയത്. പ്രതിപക്ഷനേതാവിനെ ദേവസ്വം പ്രസിഡന്റ് എം.ഡി. സുനിൽരാജ്, സെക്രട്ടറി വി.ഡി. സന്തോഷ്‌കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. 75 കിലോയോളം പഞ്ചസാര തുലാഭാരത്തിന് ഉപയോഗിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയാണെങ്കിൽ പുറപ്പിള്ളിക്കാവിലെത്തി തുലാഭാരം നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തകർ നേർന്നിരുന്നു. 2001ലെ തിരഞ്ഞെടുപ്പിലും 2016-ലെ തിരഞ്ഞെടുപ്പിലും മനയ്ക്കപ്പടിയിലെ കോൺഗ്രസ് പ്രവർത്തകരുടെ നേർച്ചയിലാണ് മലയാറ്റൂർ മലചവിട്ടിയതും പുറപ്പിള്ളിക്കാവ് ക്ഷേത്രത്തിലും മനയ്ക്കപ്പടി കാരിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും തുലാഭാരം നടത്തിയതും.