001
കാക്കനാട് ഭക്ഷ്യവിഷബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിനു പിന്നാലെ തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തുന്നു

കാക്കനാട്: ഇൻഫോപാർക്കിന് സമീപം ഇടച്ചിറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന റാഹത്ത് പത്തിരിക്കട എന്ന പാർസൽ കടയിൽനിന്ന് കഴിഞ്ഞദിവസം ഭക്ഷണം വാങ്ങിക്കഴിച്ച മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സതേടി. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം കടയിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയും സ്ഥാപനംപൂട്ടി സീൽചെയ്തു.

സ്ഥാപനത്തിന് ലൈസൻസും ജീവനക്കാർക്ക് ഹെൽത്ത്‌ കാർഡും ഉണ്ടായിരുന്നില്ല. സമീപത്തെ വിവിധ ഹോട്ടലുകളിലും പരിശോധന നടത്തി പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.