വൈപ്പിൻ: കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആവിഷ്‌കരിച്ച വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ വിദ്യാഭ്യാസ അവാർഡ് 31ന് സമ്മാനിക്കും. രാവിലെ 10 ന് ഓച്ചന്തുരുത്ത് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പത്ത്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസോടെ ഇക്കൊല്ലം ഉന്നതവിജയം നേടിയ കുട്ടികളെ സൈലം ലേണിംഗിന്റെ സഹകരണത്തോടെയാണ് ആദരിക്കുന്നത്. മറ്റു മണ്ഡലങ്ങളിലെ സ്‌കൂളുകളിൽ പഠനം നടത്തിയ വൈപ്പിൻ സ്വദേശികളായ വിദ്യാർത്ഥികൾക്കും അവാർഡ് സമ്മാനിക്കും.
25ന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. സർട്ടിഫിക്കറ്റിന്റെ പകർപ്പും മറ്റു രേഖകളും ഓച്ചന്തുരുത്ത് കമ്പനിപ്പീടികയിലുള്ള എം.എൽ.എ ഓഫീസിൽ എത്തിക്കണം. ഫോൺ: 9995829545, 9446467435. ഇമെയിൽ: knunnikrishnan2021@gmail.com