bhaskaran
ഡോ. കെ എ ഭാസ്കരൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഡോ.കെ എ ഭാസ്കരൻ്റെ ഒന്നാം ചരമവാർഷികവും പുരസ്കാര വിതരണവും ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : മനുഷ്യസ്നേഹികളുടെ ജീവിതം വരും തലമുറയ്ക്ക് മാതൃകയാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഡോ. കെ എ ഭാസ്കരൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഡോ.കെ എ ഭാസ്കരൻ്റെ ഒന്നാം ചരമവാർഷികവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ട്രസ്റ്റ് ചെയർമാൻ പി കെ സോമൻ അധ്യക്ഷനായി. സമഗ്രസംഭാവനയ്ക്കുള്ള ഭാസ്കരീയം അവാർഡ് കവി കെ സച്ചിദാനന്ദനും ഡോ എൻ മധുവിനും മന്ത്രി നൽകി. ഭാസ്കരീയം സ്മരണിക കവി റഫീഖ് അഹമ്മദ് കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സാജു പോളിന് നൽകി പ്രകാശിപ്പിച്ചു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ട്രസ്റ്റ് നൽകുന്ന ധനസഹായംഎൽദോസ് കുന്നപ്പിള്ളി എം എൽ എ മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബിന് നൽകി. കവി കെ സച്ചിദാനന്ദൻ, മനോജ് മൂത്തേടൻ , ബാബു ജോസഫ്, ജോസ് തെറ്റയിൽ, കെ കെ അഷറഫ്, സി എം അബ്ദുൾ കരിം,ശാരദ മോഹൻ, കെ കെ കർണൻ, ടി വി പത്മനാഭൻ, ഡോ.വിജയൻ നങ്ങേലി , ബി മണി, ഡോ. ബി ഷൈൻ എന്നിവർ സംസാരിച്ചു. സിനിമതാരം ജയരാജ് വാര്യരുടെ കാരിക്കേച്ചറും, ഗാനസന്ധ്യയും അരങ്ങേറി.

ഡോ. കെ എ ഭാസ്കരൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഡോ.കെ എ ഭാസ്കരൻ്റെ ഒന്നാം ചരമവാർഷികവും പുരസ്കാര വിതരണവും മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു