road
കടുങ്ങല്ലൂർ പഞ്ചായത്ത് കവലയ്ക്ക് സമീപം റോഡിന് നടുവിൽ ടാറിംഗ് നടത്താത്ത അവസ്ഥയിൽ

ആലുവ: ആലുവ - എടയാർ റോഡിൽ മദ്ധ്യഭാഗത്ത് ടാറിംഗ് ചെയ്യാത്തത് ഇരുചക്ര വാഹനങ്ങൾക്ക് പാരയായി. ജലജീവൻമിഷൻ പദ്ധതിയുടെ ഭാഗമായി റോഡിന്റെ ഇരുവശവും ഭൂഗർഭപൈപ്പ് സ്ഥാപിക്കാൻ നേരത്തെയെടുത്ത കുഴികൾ ടാറിംഗ് ചെയ്തപ്പോഴാണ് മദ്ധ്യഭാഗം മാത്രം ടാറില്ലാത്ത അവസ്ഥയായത്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് മുതൽ ഓഞ്ഞിത്തോട് പാലംവരെയാണ് ഇത്തരത്തിൽ കെണിയായത്.