മൂവാറ്റുപുഴ: സമഷ്ടി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ബാലസഭ പ്രൊഫ. എം.പി. മത്തായി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മുരളീധരൻ അകത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.എച്ച്. സക്കീർ ഹുസൈൻ, അഡ്വ. എൽദോസ് പി.പോൾ, ഇ.ബി. ജലാൽ, വി.പി.ആർ. കർത്താ, എ.പി. കുഞ്ഞ്,ഇ.എ. ഇബ്രാഹിം, നസീമ സുനിൽ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. പി.എം. മുഹമ്മദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അലി പായിപ്ര നന്ദിയും പറഞ്ഞു. ആർട്ടിസ്റ്റ് ബേബി മണ്ണത്തൂരിന്റെ നേതൃത്വത്തിൽവരയും കൊട്ടും, നാടൻപാട്ടും അവതരിപ്പിച്ചു.