* സുനിൽ കുടുംബസഹായനിധി രൂപീകരിച്ചു
മൂവാറ്റുപുഴ: അകാലത്തിൽ മരണമടഞ്ഞ മാനാറി പുതിനാകുഴിയിൽ സുനിൽ, രാധ ദമ്പതികളുടെ രണ്ട് പെൺമക്കൾ മാത്രമുള്ള കുടുംബത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സുനിൽ കുടുംബസഹായനിധി രൂപീകരിച്ചു. സുനിലിന്റെ ഭാര്യ രാധാമണി ക്യാൻസർ ബാധിച്ച് ഒരുവർഷംമുമ്പും ഏതാനും ആഴ്ചകൾക്ക് മുമ്പ് സുനിലും മരിച്ചു. രണ്ട് പെൺകുട്ടികളിൽ ഒരാൾ ഭിന്നശേഷിക്കാരിയാണ്. മറ്രാരും ആശ്രയമില്ലാത്ത രണ്ട് പെൺകുട്ടികളെ സംരക്ഷിക്കേണ്ടതും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതും നാടിന്റെ ആവശ്യമായി കണ്ടുകൊണ്ടാണ് പ്രവർത്തനം.
കുടുംബസഹായനിധിയുടെ ഉദ്ഘാടനം മാനാറി ഭാവന ലൈബ്രറിഹാളിൽ നടന്ന യോഗത്തിൽ ഡോ. സബൈൻ ശിവദാസൻ നിർവഹിച്ചു, കുടംബസഹായസമിതി ചെയർമാൻ പായിപ്ര കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ, അഡ്വ. എൽദോസ് പി.പോൾ, സീക്കോ കമ്പനി എം.ഡി എം.എ. മുഹമ്മദ്, സി.പി.ഐ ലോക്കൽസെക്രട്ടറി കെ.കെ. ശ്രീകാന്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, ടോമി പി.മത്തായി, പി.എസ്. ഗോപകുമാർ, ഇ.ബി. ജലാൽ, എം.എസ്. രവി, എം.എസ്. ശ്രീധരൻ, ശിവൻ മട്ടിളംപാറ, മനോജ് കാഞ്ഞിരക്കുഴി, കുടുംബസഹായസമിതി കൺവീനർ കെ.എം. രാജമോഹനൻ, വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ എന്നിവർ സംസാരിച്ചു.
സുമനസുകൾ സഹായമയക്കേണ്ട അക്കൗണ്ട് നമ്പർ: 1446123012011625 , IFSC - KSBK 0001446 കേരളബാങ്ക് പേഴക്കാപ്പിള്ളി ശാഖ.