കൊച്ചി: ബാർ കൗൺസിൽ ഒഫ് കേരള ചെയർമാനായി അഡ്വ. ടി.എസ്. അജിത്തിനെ ബാർ കൗൺസിൽ ഒഫ് ഇന്ത്യ നിയമിച്ചു. അഡ്വ. എം. ഷറഫുദ്ദീൻ (വൈസ് ചെയർമാൻ), അഡ്വ.കെ.പി. ജയചന്ദ്രൻ (എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ), അഡ്വ. പി. സന്തോഷ് കുമാർ (ഓണററി ട്രഷറർ), അഡ്വ.കെ.ആർ. രാജ്കുമാർ (ഓണററി സെക്രട്ടറി), അഡ്വ.പി.എ. മുഹമ്മദ് ഷാ, അഡ്വ.ബി.എസ്. ഷാജി, അഡ്വ.പി. സജീവ് ബാബു (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും നിയമിച്ചു.
ചാവക്കാട് ബാറിലെ അഭിഭാഷകനായ ടി.എസ്. അജിത്ത് കേരള ബാർ കൗൺസിൽ അംഗം, ബാർ കൗൺസിൽ ഒഫ് ഇന്ത്യ അംഗം, ബാർ കൗൺസിൽ ഒഫ് ഇന്ത്യ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ, കേരള ബാർ കൗൺസിൽ എൻറോൾമെന്റ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.