ആലുവ: വായ്ക്കുള്ളിലെ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ തടയുന്നതിനായി ജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജിസ്റ്റുകളുടെ അസോസിയേഷൻ (എ.എസ്.എം.ഐ.കെ) നാഷണൽ ഹെൽത്ത് മിഷനുമായി ചേർന്ന് ആശാ പ്രവർത്തകർക്കായി സംസ്ഥാന തലത്തിൽ പരിശീലന ക്ളാസ് സംഘടിപ്പിച്ചു.
എ.എസ്.എം.ഐ.കെ സംസ്ഥാന പ്രസിഡന്റ് ഡോ. എ.സി. രാജ്, സെക്രട്ടറി ഡോ. എം.എസ്. ദീപ, ട്രഷറർ ഡോ. ആര്യ എസ്. നളിൻ, നാഷണൽ ഹെൽത്ത് മിഷൻ സംസ്ഥാന മേധാവി സീന എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.