ആലുവ: ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് ഏഴിന് ടി.പി.ജെ കോംപ്ലക്‌സിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇ.എം. നസീർബാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ ട്രഷറർ സി.എസ്. അജ്മൽ മുഖ്യാതിഥിയാകും. ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ റഫീഖ് ചൊക്ലിയേയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിക്കുമെന്ന് ജനറൽ സെക്രട്ടറി എ.ജെ. റിയാസ് അറിയിച്ചു.