തൃപ്പൂണിത്തുറ: സാമൂഹ്യ-സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 22 വർഷമായി പ്രവർത്തിച്ചുവരുന്ന മട്ടമ്മൽ അയ്യൻ വൈദ്യർ മെമ്മോറിയൽ ട്രസ്റ്റിന്റെ വാർഷികവും കുടുംബസംഗമവും 26ന് നടക്കും. നെട്ടൂർ-മാടവന ശ്രീനാരായണ സേവാസംഘം ഹാളിൽ 26ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം മുൻ എം.പി. അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് എം.എ. കമലാക്ഷൻ വൈദ്യർ അദ്ധ്യക്ഷനാകും. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് വകുപ്പ് മേധാവി ഡോ. എസ്. സീന വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യും. ആയുർവേദ ചികിത്സാരംഗത്ത് 70 വർഷം പൂർത്തിയാക്കിയ എം.എ. കമലാക്ഷൻ വൈദ്യരെയും മുൻ എം.പി. അഡ്വ. തമ്പാൻ തോമസിനെയും ചടങ്ങിൽ ആദരിക്കും. 15 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകും.